കാലം! വിധിയുടെ
കെണിക്കുരുക്കുകളില്‍
വലയാതെ,
തന്റെ സഞ്ചാരപഥത്തില്‍ അജയ്യനായി
അശ്വത്തെ പായിക്കുന്ന,കാലം!
കാലം മനുഷ്യനെ തന്‍ വിരള്‍തുമ്പിനാല്‍
ബന്ധിച്ചിരിക്കുകയാല്‍
ഒരോ ആണ്ടിലും ശൈശവത്തെയും കൗമാരത്തേയും
യൗവ്വനത്തേയും വിസ്മരിച്ച്മാനവര്‍
ഒടുവില്‍ വാര്‍ദ്ധക്യത്തിന്റെ
നെഞ്ചിടുപ്പിലേക്ക്....!
പഴുത്തിലകള്‍ എന്നും കൊഴിയാനായ്
കാത്തിരുന്നും..... പച്ചിലകള്‍
വാര്‍ദ്ധക്യത്തേവരവേലക്കാന്‍
മടിച്ചിരുന്നു
വെറുക്കപ്പടുന്ന,സഹതപിക്കപ്പെടുന്ന,
യൗവ്വനം; യൗവ്വനം മാത്രം...
കാലഘടികാരത്തിന്റെ കൂറ്റന്‍ സൂചികള്‍
എന്നും മനുഷ്യനെ താഢനമേല്‍പ്പിച്ചുകൊണ്ടിരുന്നും
എങ്കിലും മനുഷ്യാ നീയറിയുക
നീ വെറുക്കുന്ന വാര്‍ദ്ധ്യക്ക്യം ഇന്നല്ലെങ്കില്‍
മറ്റൊരുന്നാള്‍ നിന്നെ കാര്‍ത്തുതിന്നും
അതിനാല്‍ തന്നെയും വൃദ്ധരെ
മാനിക്കാന്‍ നീയറിയുക
കാലചക്രം നിന്നെ വൃദ്ധനാകാതിരിക്കട്ടെ
നമുക്ക് പ്രത്യാശിക്കാം!


